Celebrating memories, reconnecting friends
ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്ത് എത്തുവാനുള്ള മോഹം — ഒ. എൻ. വി. കുരുപ്പ്.
നമ്മളിൽ ഈ കവിത വായിക്കാത്തവർ വളരെ കുറവായിരിക്കും. അന്ന് ആ പഴയ ദിവസങ്ങളിൽ നമ്മൾ ചിന്തിച്ചേക്കാം — "വീണ്ടും സ്‌കൂളിലേക്ക് തിരിച്ചു പോകേണ്ടതെന്തിന്? വീണ്ടും എത്തേണ്ടതെന്തിനാണ്?".
പക്ഷേ, കാലം കഴിഞ്ഞുപോയി — ശീതകാലങ്ങളോടും ശരത്കാലങ്ങളോടും ചേർന്ന്.
ഇന്നത്തെ തലമുറ നമ്മളെ നോക്കി പറയുന്നുണ്ടാവാം — "തന്താ വൈബ്, അമ്മാവൻ വൈബ്, തല്ലാ വൈബ്, ആന്റി വൈബ്…" ഇന്നലകളിൽ നമ്മളിൽ പലരും പലതും പങ്കുവെച്ചിട്ടുണ്ട് — ചിലത് ചിരിയോടെ…
വിദ്യാഭ്യാസത്തിന്റെ അവസാന ദിവസങ്ങളിൽ പ്രിയപ്പെട്ട സാർ പറഞ്ഞ വാക്കുകൾ ഞാൻ ഇന്നും ഓർക്കുന്നു. നിങ്ങളിൽ പലരും ആ നാളുകൾ ഓർക്കും. നമ്മളിൽ അല്പം കൂടി നന്മയോടെ, സുഹൃത്തുകളോട് നന്നായി പെരുമാറിയിരുന്നെങ്കിൽ…
സുഹൃത്തുകളോട് അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ… അല്പം കൂടി ശക്തമായ സുഹൃത്ത് വലയങ്ങൾ ഉണ്ടായിരുന്നെങ്കിൽ…
കഴിഞ്ഞുപോയ ആ ശീതകാലങ്ങളും ശരത്കാലങ്ങളും മടങ്ങിവരില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ…
നാം വീണ്ടും വന്നു ചേർന്ന ഈ സാമൂഹ്യ അന്തരീക്ഷത്തിനും, കുടുംബബന്ധങ്ങൾക്കും കോട്ടം തട്ടാതെ തുടരാൻ കഴിയട്ടെ — ഈ സൗഹൃദ വലയങ്ങളുടെ ഒത്തുചേരലിനായി.
ഈ സൗഹൃദത്തിന്റെയും ഓർമ്മകളുടെയും കൂടിച്ചേരലിന്, സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വഴികൾ ഒരിക്കലും മങ്ങിയേ പോകരുത്. കാലങ്ങൾ മാറാം, ഇടങ്ങൾ മാറാം, പക്ഷേ ഈ ബന്ധങ്ങൾ കാലത്തിന്റെ അതിരുകൾ കടന്ന് നിലനില്ക്കട്ടെ. നിങ്ങളിൽ ഓരോരുത്തരും, എന്നും നമ്മളുടെ ഹൃദയങ്ങളിൽ തളിരിടുന്ന ഓർമ്മകളായി തുടരട്ടെ.
അശംസകൾ
📅 April 22th, 2025
📍 Rev FR. GMVHS SCHOOL
നാളത്തെ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
കഴിയാൻ സാധിക്കുന്ന എല്ലാവരും എത്തിച്ചേരണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
Please let us know if you’ll be joining!